പരാതി അന്വേഷിക്കാനെത്തിയ എഎസ്‌ഐക്ക് കുത്തേറ്റു; ആക്രമിച്ചത് റിട്ട. എസ് ഐ

എറണാകുളം: മഞ്ഞുമ്മലിൽ പോലീസുദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്‌റ്റേഷനിലെ എഎസ്‌ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. റിട്ട. എസ് ഐ പോളാണ് പോലീസുകാരനെ ആക്രമിച്ചത്. പോൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം അന്വേഷിക്കാനെത്തിയത്

ഇന്നുച്ചയോടെയാണ് സംഭവം. കൈയ്ക്ക് പരുക്കേറ്റ എഎസ്‌ഐ സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിനെ ഏലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement