ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement

ചാത്തന്നൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിമ്പാലൂർ കൃഷ്ണകൃപയിൽ റോയിയുടെ 

അശ്വിൻറോയ് (22)ആണ് മരിച്ചത്.

കൊല്ലം – തിരുവനന്തപുരം

ദേശിയപാതയിൽ പാരിപ്പള്ളി മുക്കടയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുൻവശത്ത് വച്ചാണ് അപകടം ഉണ്ടായത്. കൊല്ലം ഭാഗത്ത് നിന്നും ഒരേ ദിശയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പോലിസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പാരിപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി മാറ്റി.

Advertisement