കരുനാഗപ്പള്ളി എസ് ഐക്കെതിരായ താൽക്കാലിക ജപ്തി ഉത്തരവ് സ്ഥിരപ്പെടുത്തി.


കരുനാഗപളളി- കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അലോഷ്യസ് അലക്സാണ്ടറിൻ്റെ വസ്തുവകകൾ ജപ്തി ചെയ്യാനുള്ള താൽക്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തി കരുനാഗപ്പള്ളി സബ്കോടതി.കരുനാഗപള്ളി പോലിസ് സ്റ്റേഷൻ സി.ഐ ആയിരുന്ന ജി ഗോപകുമാറിൻെറ മുൻ വിരോധം നിമിത്തം കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ ജയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ലോക്കപ്പിൽ കയ്യാമം വച്ച് ക്രൂരമായി മർദ്ധിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരായി 25 ലക്ഷം രുപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കരുനാഗപളളി സബ് കോടതി ജഡ്ജി സന്തോഷ് ദാസിൻെറ ഉത്തരവ്. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഷോ കോസ് നോട്ടിസ് നൽകിയെങ്കിലും തുക കെട്ടിവയ്ക്കാത്തതിനെ തുടർന്നാണ് അലോഷ്യസ് അലക്സാണ്ടറിൻ്റെ വസ്തുവും വീടും താൽക്കാലികമായി ജപ്തി ചെയ്ത മുൻ ഉത്തരവ് സ്ഥിരപ്പെടുത്തിയത്.വാദിക്ക് വേണ്ടി അഡ്വ.അലക്സാണ്ടർ പണിക്കർ കോടതിയിൽ ഹാജരായി.

Advertisement