കൊട്ടിയത്ത് യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു

കൊട്ടിയം: യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. കാറിലുണ്ടായിരുന്ന യുവതിയും സഹോദരങ്ങളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.തോട്ടില്‍ വെള്ളം കുറവായതിനാല്‍ അപകടം ഒഴിവായി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഇരവിപുരം പാലത്തിനടുത്ത് കൊല്ലം തോട്ടിലായിരുന്നു സംഭവം. ഇരവിപുരത്തു നിന്നും തിരിഞ്ഞ് തീരദേശ റോഡിലേക്ക് പോകവെ എതിര്‍ദിശയില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന പനമൂട് സ്വദേശികള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
സംഭവമറിഞ് കൊല്ലത്തു നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയിരുന്നു. തോട്ടില്‍ കൈവരിയില്ലാത്ത ഭാഗത്തു കൂടിയാണ് കാര്‍ താഴേക്ക് വീണത് ഇരവിപുരം പാലത്തിന് അല്‍പ്പം അകലെ വരെ കൊല്ലം തോട്ടില്‍ സംരക്ഷണ വേലിയുണ്ടെങ്കിലും പാലത്തിന് സമീപം സംരക്ഷണ വേലി നിര്‍മിച്ചിട്ടില്ല.

Advertisement