പവിത്രേശ്വരം ദേവദത്തന്‍ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

കൊല്ലം: പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ലിപ്പ് വിതരണത്തിനായി പോയ സിപിഎം, എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബു എന്ന് വിളിക്കുന്ന ദേവദത്തനെ (54) തടഞ്ഞുനിര്‍ത്തി അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുനില്‍ കുമാറിന് (53) ജീവപര്യന്തം ശിക്ഷ വിധിച്ച് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. സുഭാഷ് ഉത്തരവായി. പിഴത്തുകയായ രണ്ട് ലക്ഷം രൂപ ദേവദത്തന്റെ ഭാര്യയ്ക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു.
2018 ഡിസംബര്‍ 29ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസില്‍ പ്രതിയായിരുന്ന സുനില്‍ കുമാറിനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്ത സമയം തിരുവല്ല, പോലീസ് സ്‌റ്റേഷവിലെ ഒരു അബ്കാരി കേസില്‍ ഒളിവിലായിരുന്ന സുനില്‍ കുമാര്‍ എഴുകോണ്‍ പോലീസ് സ്‌റ്റേഷനിലുണ്ടെന്ന വിവരം ദേവദത്തന്‍ തിരുവല്ല പോലീസില്‍ അറിയിച്ചു എന്ന വിരോധത്തിലാണ് ദേവദത്തനെ പ്രതി അടിച്ചുകൊന്നത്.

Advertisement