വയോധികയെ മരുമകള്‍ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തേവലക്കര. തേവലക്കര സ്വദേശിനി ഏലിയാമ്മയെന്ന വയോധികയെ മരുമകള്‍ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

എൺപതുകാരിയെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ മരുമകൾ മഞ്ജുമോള്‍ തോമസ് മർദിച്ച സംഭവം ഇന്നലെയാണ് വലിയ ഒച്ചപ്പാടായത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട്‌ ആവശ്യപെട്ടിരിക്കയാണ്. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം. മരുമകള്‍ മര്‍ദ്ദിക്കുന്നുവെന്ന പരാതിയില്‍ പൊലീസിന് പരാതി നല്‍കിയപ്പോഴാണ് ഒരു വര്‍ഷംമുമ്പുള്ള മര്‍ദ്ദന വിഡിയോ സ്ഥലവാസി പുറത്തുവിട്ടത്. ഈ വിഡിയോ ആണ് ഒരു ന്യായീകരണത്തിനും കഴിയാത്ത നീചമായ ആക്രമണമാണ് വയോധികയ്ക്കുമേല്‍ മരുമകള്‍ നടത്തുന്നതെന്ന് ബോധ്യപ്പെടാനിടയാക്കിയത്. അധ്യാപികയായ ഈ സ്ത്രീ വിഡിയോ എടുക്കുന്ന ആളെ വസ്ത്രം ഉയര്‍ത്തിക്കാട്ടി അപമാനിക്കുന്നതായും ഈ വിഡിയോയില്‍ ഉണ്ട്.

വയോധികയുടെ മകനെയും ഭാര്യയായ ഈ സ്ത്രീ മര്‍ദ്ദിക്കാറുണ്ടെന്ന ഏലിയാമ്മ വെളിപ്പെടുത്തി. കഴിഞ്ഞ ആറു വർഷത്തിലേറെയായി മരുമകൾ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് 80കാരി ഏലിയാമ്മ വർഗീസ് പറയുന്നു. മകനും മർദ്ദനമേറ്റു. മുറിയിൽ പൂട്ടിയിട്ടായിരുന്നു അധ്യാപികയായ മരുമകൾ മഞ്ജുമോൾ തോമസ് വയോധികയെ മർദ്ദിച്ചിരുന്നത്.
വൃത്തിയില്ലെന്ന പേരിലും മർദ്ദിക്കാറുണ്ടെന്നും 80 വയസുകാരി ഏലിയാമ വർഗീസ് വെളിപ്പെടുത്തി.മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടുമെന്നും ഈ അമ്മ പറയുന്നു.

കുട്ടികളുടെ മുന്നിലാണ് ഈ ക്രൂരത അരങ്ങേറുന്നതെന്നതും ഞെട്ടിക്കുന്നതാണ്.

Advertisement