അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഗ്രാമ പഞ്ചായത്ത് അംഗം അന്തരിച്ചു


കരുനാഗപ്പള്ളി . അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഗ്രാമപഞ്ചായത്ത് അംഗം മരണപ്പെട്ടു. ആദിനാട് തെക്ക്, ധർമ്മപുരിയിൽ പ്രദീപ്കുമാർ (64) ആണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) നടക്കും.കഴിഞ്ഞ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മുപ്പതോടെ പുതിയകാവ് ജംഗ്ഷനു സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മരണപ്പെടുകയായിരുന്നു. രണ്ടുതവണ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: ചിത്രകുമാരി (മുൻ ഗ്രാമപഞ്ചായത്ത് അംഗം | മകൾ: കീർത്ത അജേഷ് മരുമകൻ: അജേഷ് രാജേന്ദ്രൻ

Advertisement