തേവലക്കരയില്‍ കടയില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച മോഷ്ടാവ് പിടിയില്‍

തേവലക്കര.കടയില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച മോഷ്ടാവ് പോലീസ് പിടിയിലായി. വെള്ളിമണ്‍, ഇടക്കര സെറ്റില്‍മെന്‍റ് കോളനിയില്‍ ന്‍ ഷാനവാസ്(57) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ തേവലക്കര പാലക്കല്‍ ചേനങ്കര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കോഴിക്കടയുടെ മേശ പൊളിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്.

നിരവധി മോഷണകേസുകളില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്. കൊല്ലം ഈസ്റ്റ്, ഇരവിപുരം, കിളികൊല്ലൂര്‍, ശക്തികുളങ്ങര, എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനൊന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗോപന്‍, ക്രിസ്റ്റി എ.എസ്.ഐ ഷിബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യ്തു.

Advertisement