ആറ് വർഷമായി മർദനം, നിലത്തിട്ട് ചവിട്ടും; മഞ്ജുമോൾക്കെതിരെ ഭർതൃമാതാവ്

കൊല്ലം :തേവലക്കരയിൽ ഭർതൃമാതാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ മഞ്ജുമോൾക്കെതിരെ കൂടുതൽ ആരോപണങ്ങൾ. ഭർത്താവ് ജയിംസിനെയും മഞ്ജുമോൾ മർദിച്ചിരുന്നതായി ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. 80കാരിയായ ഏലിയാമ്മ വർഗീസിനെ മഞ്ജു ക്രൂരമായി മർദിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതിന്റെയും വീഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മരുമകൾ കഴിഞ്ഞ ആറ് വർഷമായി തന്നെ മർദിക്കാറുണ്ട്. മർദനമേറ്റ് നിലത്ത് വീണാലും ചവിട്ടുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്ന് ഏലിയാമ്മ പറഞ്ഞു. കൊച്ചുമക്കളുടെ പേരിൽ സ്വത്ത് എഴുതി വെച്ചതാണ് മർദിക്കുന്നതിന് കാരണം. മകൻ മദ്യപാനിയാണ്. മഞ്ജുവിന് ആവശ്യത്തിന് സ്വത്തുണ്ട്. അതുകൊണ്ടാണ് സ്വത്ത് കൊച്ചുമക്കളുടെ പേരിൽ എഴുതി വെച്ചത്

മഞ്ജുവിന്റെ ആദ്യ കുട്ടി ഉണ്ടായത് മുതൽ ഉപദ്രവം തുടങ്ങിയിരുന്നതായി ഏലിയാമ്മ പറഞ്ഞു. ഹയർ സെക്കൻഡറി അധ്യാപികയാണ് മഞ്ജുമോൾ. കഴിഞ്ഞ ദിവസം മഞ്ജു മോളുടെ മർദനത്തിൽ പരുക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.

Advertisement