കിടക്കു അകത്ത്…. തേവലക്കരയിൽ വയോധികയായ ഭർതൃമാതാവിനെ മർദിച്ച സംഭവം: മഞ്ജുമോളുടെ ജാമ്യാപേക്ഷ തള്ളി; 14 ദിവസം റിമാൻഡ് ചെയ്തു

കൊല്ലം : തേവലക്കരയിൽ വയോധികയായ ഭർതൃമാതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ മരുമകൾ മഞ്ജുമോൾ തോമസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല.
മഞ്ജുമോൾ ഭർതൃമാതാവായ ഏലിയാമ്മയെ ക്രൂരമായി മർദിക്കുന്നതിന്റെയും നിലത്ത് തള്ളി വീഴ്ത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ആറര വർഷമായി മരുമകൾ തന്നെ മർദിക്കാറുണ്ടെന്നാണ് ഏലിയാമ്മ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസവും മർദിച്ചു കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ കൈയ്ക്ക് പരുക്കേറ്റെന്നും ഏലിയാമ്മ പറഞ്ഞിരുന്നു.

Advertisement