തോട്ടപ്പള്ളി കരിമണൽഖനനത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി

Advertisement

ആലപ്പുഴ.നവകേരള സദസ്സ് ആലപ്പുഴയിൽ പര്യടനം തുടരുന്നതിനിടെ തോട്ടപ്പള്ളി കരിമണൽ ഖനനത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി.
നിയമപരമായ പ്രവർത്തനങ്ങളാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്നാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം.
നവകേരള കേരള യാത്ര ഉച്ചയ്ക്ക് ശേഷം കുട്ടനാട്ടിലും ഹരിപ്പാടും നടക്കും.

സിഎംആർഎല്ലിന് കരാർ നീട്ടിയതിന് പിന്നിൽ അനധികൃത ഇടപാടെന്ന മാത്യു കുഴൽനാടന്റെ ആരോപണം ജൽപ്പനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.നാടിന്റെ പൊതു താല്പര്യത്തിന് വേണ്ടിയാണു തോട്ടപ്പള്ളിയിൽ ഖനനം നടത്തുന്നത്.അതിനെതിരായ സമരം എത്ര ദിവസം നീണ്ടാലും പ്രശ്നമില്ലെന്നും മുഖ്യമന്ത്രി.

കയർമേഖലയ്ക്ക് ഇടതു സർക്കാർ അനുവദിച്ച തുകയും മുൻ സർക്കാർ അനുവദിച്ച തുകയും തമ്മിൽ വലിയ
വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള യാത്ര പതിനൊന്നാമത്തെ ജില്ലയായ ആലപ്പുഴയിൽ പര്യടനം തുടരുകയാണ്.ഉച്ചയ്ക്ക് ശേഷം പൊതുയോഗങ്ങൾ നടക്കുന്ന കുട്ടനാട്ടിലും,ഹരിപ്പാടും പ്രതിഷേധങ്ങൾക്ക്
സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.

Advertisement