മോശകാലത്തെ കൊല്ലത്തിന്‍റെ സാരഥി,ബി അബ്ദുൾ നാസർ I A S സ്വന്തം ജീവിത കഥ പ്രസിദ്ധീകരിക്കുന്നു

കൊല്ലം. ബി അബ്ദുൾ നാസർ എന്ന I A S ഓഫീസർ സ്വന്തം ജീവിത കഥ പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. ജീവിതത്തോട് പോരാടി വിജയിച്ച കഥയാണ് അദ്ദേഹത്തിൻ്റേത്.
ജൂലൈ 1 എന്നാണ് പുസ്തകത്തിന് നൽകിയിരിക്കുന്ന പേര്.
ജീവിതത്തിൽ പല പ്രധാന സംഭവങ്ങളും നടന്നിട്ടുള്ളത് ഏതെങ്കിലും ഒരു ജൂലൈ മാസം ഒന്നിന് ആയിരിക്കും അതിനാൽ ആണ് പുസ്തകത്തിന് അങ്ങനെ തന്നെ പേര് നൽകിയത്.
അദ്ധ്യാപകൻ, ഹെൽത്ത് ഇൻസ്പെക്ടർ, ഡെപ്യൂട്ടി കളക്ടർ …പിന്നെ ഐ എ എസ് നേടി.
വെള്ളപ്പൊക്ക സമയത്തും കോവിഡ് കാലത്തും കൊല്ലം ജില്ലാ കളക്ടർ . ഇപ്പോൾ സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറി.
സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജൂലൈ ഒന്നിൻ്റെ കവർ പ്രകാശനം ഡിസംബർ 8 വെള്ളി 4.15 ന് ചീഫ് സെക്രട്ടറി ഡോ വി വേണു നിർവഹിക്കും.

Advertisement