നവകേരള സദസ് തൃശൂരിൽ പുരോഗമിക്കുന്നു,പ്രതിഷേധവും

തൃശൂര്‍.യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ നവകേരള സദസ് തൃശൂരിൽ പുരോഗമിക്കുന്നു. പരിപാടിക്ക് മുന്നോടിയായി നിരവധി കെ എസ് യു, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. ഇതിനിടെ പരിപാടിയിൽ IAS ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും പങ്കെടുക്കുന്നതിന് എതിരായ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

തൃശ്ശൂരിലും നവകേരള സദസിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. വിയ്യൂര്‍ പവര്‍ ഹൗസ് ജംഗ്ഷനില്‍ മന്ത്രി സംഘത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ വാഴക്കോട് കാത്തുനിന്ന കെ എസ് യു പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു.
കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൈലറ്റ് വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരുക്കേറ്റു.
ചേലക്കരയിലെ നവ കേരള സദസിലേക്ക് മന്ത്രിസംഘം എത്തുമ്പോഴായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്. അതേസമയം നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളില്‍ IAS ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും പങ്കെടുക്കുന്നതിന് എതിരായ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Advertisement