പ്രതികൾ ഇപ്പോഴും കാണാമറയത്ത്,കുട്ടിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍,കുടുംബശ്രീയുടെ സഹായവും തേടുന്നു

കൊല്ലം. ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്.പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെ കുറിച്ച് തെളിവുകൾ ലഭിച്ചെന്ന് സൂചന. അതേ സമയം ആശ്രാമം മൈതാനത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപേക്ഷിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ വീട്ടിലെത്തിച്ചു

നാടു മുഴുവൻ പൊലീസ് അരിച്ചുപെറുക്കുമ്പോൾ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം എവിടെയാണെന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ച പോലീസ് പ്രതികൾക്കായി പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.
സംഘാംഗമായ യുവതി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തിന്റെ പരിസരം പൊലീസ് അരിച്ചു പെറുക്കി. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് കൃത്യമായി നിർദേശങ്ങൾ നൽകാൻ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നുവെന്നാണ് പോലീസ് വിലയിരുത്തൽ. കുട്ടിയുമായി രാത്രിയിൽ സംഘം കൊല്ലം നഗരത്തിനടുത്ത് എവിടെയോ തങ്ങിയെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിൻ്റെ ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രദേശത്ത് എത്തിരുന്നുവെന്ന സഹോദരൻ്റെ വാക്കുകൾ ശരിയെന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു. ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിൽ.പോകുന്ന വഴി പലയിടത്തും തന്റെ തല ബലം പ്രയോഗിച്ച് താഴ്ത്തി. പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലും. സംഘത്തിൽ ആദ്യം കണ്ടവരെ കാൾ കൂടുതൽ ആളുകളെ കണ്ടു.തന്നെ ആശ്രാമത്ത് കൊണ്ട് വിട്ടപ്പോൾ പപ്പവരുമെന്ന് അറിയിച്ചു എന്നിങ്ങനെയാണ് വെളിപ്പെടുത്തല്‍. തലതട്ടാതെ കുനിഞ്ഞു നടന്നു എന്നതിനാല്‍ പഴയമോഡല്‍ വീടാവാനുള്ള സാധ്യതയുണ്ട്.ഇതിനിടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീ ശബ്ദം തിരിച്ചറിയാന്‍ കുടുംബശ്രീകളുടെ സഹായവും താഴേത്തട്ടില്‍ പൊലീസ് തേടുന്നുണ്ട്..

അന്വേഷണ പുരോഗതി ഡി ഐ ജി ആർ നിശാന്തിനി നേരിട്ട് വിലയിരുത്തി.ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കുട്ടി ആശുപത്രി വിട്ടു.

കുട്ടിയുടെമജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയ ശേഷമാ കുട്ടിയെ വീട്ടിലെത്തിക്കും.കൃത്യമായ ആസൂത്രണവും പൊലീസിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള സാമര്‍ത്ഥ്യവും പ്രതികള്‍ക്കുണ്ടെന്ന് ഇതോടകം വ്യക്തമാണ്. ഇത്രയും ആസൂത്രണ പാടവമുള്ള ഒരു സംഘമാണ് സംഭവത്തിന് പിന്നിലെന്നതിൽ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.

Advertisement