ഓച്ചിറ പരബ്രഹ്മ ഭൂമി വിളിച്ചാൽ വിളികേൾക്കുന്ന വിശ്വാസ ധർമ്മസ്ഥലം രമേശ് ചെന്നിത്തല

കരുനാഗപ്പള്ളി :ഓച്ചിറ പരബ്രഹ്മം ശാന്തിയും സമാധാനവും നൽകുന്ന വിശ്വാസികളുടെ പ്രധാന ആശ്വാസകേന്ദ്രമാണെന്ന് എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഓച്ചിറ 12-വിളക്കിനോട് അനുബന്ധിച്ചു നടന്ന 12-വിളക്ക് മഹോത്സവം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇത്തരം ക്ഷേത്രങ്ങൾ മാനവികതയുടെയും മത സൗഹാർദ്ദത്തിന്റെയും പ്രതീകമാണെന്നും രമേശ് ഓർമിപ്പിച്ചു. ഓച്ചിറയിൽവരുന്ന ലക്ഷണക്കിന് ഭക്തർ എല്ലാം ത്യജിച്ചു 12-ദിവസം ഇവിടെ ഭജനം പാർത്തു ഇരിക്കുന്നത്.ഇവിടെ വരുന്ന വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ആണ്.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും വന്നുപോകുന്നു. ജാതിയും മതവും ഇവിടെ ഇല്ല ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാ ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണ് ആ വിശ്വാസപ്രമാണമാണ് ഇവിടുത്തെയും വിശ്വാസം എന്ന് രമേശ് ചൂണ്ടി കാട്ടി. ഇവിടെ വരുന്നവർ പാവപ്പെട്ടവനായി ആണ് തിരിച്ചു പോകുന്നതു അങ്ങനെ ഒരു മനസ്സുണ്ടാക്കാൻ ആകത്തക്കപാകത്തിൽ ആക്കിതീർക്കാൻഓച്ചിറ
പരബ്രഹ്മത്തിനു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ തോട്ടത്തിൽ സത്യൻ അധ്യക്ഷത വഹിച്ചു മുൻ മന്ത്രി സി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.
കെ.ഡി.എഫ് ചെയർമാൻ പി രാമഭദ്രൻ , എം.സി അനിൽകുമാർ ബി.എസ് വിനോദ് എന്നിവർ സംസാരിച്ചു ക്ഷേത്രം ജനറൽ സെക്രട്ടറി കെ ഗോപിനാഥ് സ്വാഗതവും പറഞ്ഞു.

Advertisement