സ്വകാര്യ ആശുപത്രികളുടെ തീവെട്ടികൊള്ളനിയന്ത്രിക്കുന്നതിന്ഹോസ്പിറ്റൽ റെഗുലേറ്ററി ബോർഡ്‌സ്ഥാപിക്കണം :ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ

കൊച്ചി. വർദ്ധിച്ച് വരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ തീ വെട്ടികൊള്ള അഥവാ സാമ്പത്തിക ചൂഷണം നിയന്ത്രിക്കാൻ പ്രാപ്തമായ
ഹോസ്പിറ്റൽ റെഗുലേറ്ററി ബോർഡ്‌ സ്റ്റാപിക്കാനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന്
ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം കേന്ദ്ര കേരള സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്ന പൊതുജനത്തിന് ഇൻഷുറൻസ് ഉള്ളവർക്കും, ഇൻഷുറൻസ് ഇല്ലാത്തവർക്കും വ്യത്യസ്ത താരിഫിൽ ബില്ല് തയ്യാറാക്കി ഇൻഷുറൻസ് ഉള്ളവരുടെ ബിൽ തുക ഇല്ലാത്തവരേക്കാൾ ഇരട്ടിയിൽ അധികമാക്കി ഈടാക്കുകയും,
അനാവശ്യ ടെസ്റ്റുകൾ, സർജറികൾ, കൂടുതൽ ദിവസ അഡ്മിഷനുകൾ, മരുന്നുകൾ എന്നിവ രോഗിയിൽ അടിച്ചേൽപ്പിക്കുകയും ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഈ സംഖ്യ പിടിച്ച് വാങ്ങാൻ ഇത്തരം ആരോഗ്യ കേന്ദ്രങ്ങൾ ശ്രമിക്കുകയും ചെയ്യുന്ന രീതി മൂലം
ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും ന്യായമായ ക്ലെയിമുകൾ പോലും നിരസിക്കപ്പെടാനുള്ള സാധ്യതകളും സംജാതമാകുന്നു
,ഇപ്രകാരം ക്ലെയിം നിരസിക്കപെട്ടാൽ പ്രസ്തുത സംഖ്യ സ്വന്തം പോക്കറ്റിൽ നിന്ന് ഈ അമിത സംഖ്യ ഉൾപ്പെടെ അടക്കാൻ പ്രസ്തുത രോഗികൾ നിർബന്ധിതരാകുകയും ചെയ്യുന്ന സ്ഥിതിയും നിലനിൽക്കുന്നു, ഇത്തരം സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ കമ്പനികൾ പ്രീമിയം വർദ്ധനവ് നടപ്പാക്കുകയും സാമ്പത്തിക ഭാരം പൊതുജനത്തിന് താങ്ങാൻ പറ്റാതെ വരികയും ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് നിലവിലുള്ളവർക്ക്‌ പുറത്ത് പോകേണ്ടിവരുകയും, പൊതു ജനത്തിന് പുതിയ ആരോഗ്യ
ഇൻഷുറൻസ് എടുക്കാൻ പറ്റാത്ത അവസ്ഥകളും വന്നുചേരുന്നു.

ജി സി ഡി എ ചെയർമാനും, സി ഐ ടി യു ദേശീയ സെക്രട്ടറിയുമായ കെ.ചന്ദ്രൻപിള്ള സമ്മേളനം ഉത്ഘാടനം ചെയ്തു,ബി ജെ. പി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എ എൻ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി,സ്വാഗത സംഘം കൺവീനർ ഡിക്സൺ പങ്കേത്ത് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ കൺവീനർ റോയ് ജോൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, സംസ്ഥാന ജോയിന്റ് കൺവീനർ വിൻസെന്റ് ഈഗ്നെഷ്യസ് സംസ്ഥാന ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിച്ചു,, സംസ്ഥാന ജോയിൻ കൺവീനവർ വർദ്ധനൻ പുളിക്കൽ തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ചു.റെജി അലക്സാണ്ടർ പ്രദീശൻ കെ. പി, ,, എന്നിവർ പ്രസംഗിച്ചു.
മാർട്ടിൻ പായ്‌വ ജില്ലാ പ്രസിഡണ്ട്‌, ഡിക്സൺ പങ്കേത്ത് ജില്ലാ സെക്രട്ടറി, കവിത വി വി ജില്ലാ ട്രഷറർ എന്നിവരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു

Advertisement