പൊതി നിറയെ കപ്പലണ്ടിയും കൈക്കുമ്പിളിൽ സ്നേഹവും പകർന്നു നൽകിയ കല്ലുകടവിന്റെ നവാസ് ഇക്ക ഇനി ഓർമ്മ

Advertisement

മൈനാഗപ്പള്ളി.പൊതി നിറയെ കപ്പലണ്ടിയും കൈക്കുമ്പിളിൽ സ്നേഹവും പകർന്നു നൽകിയ കല്ലുകടവിന്റെ നവാസ് ഇക്ക (57) ഇനി ഓർമ്മ.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് (ചൊവ്വ) രാവിലെ ആയിരുന്നു അന്ത്യം.ഏകദേശം 10 വർഷം മുമ്പാണ് തെക്കൻ മൈനാഗപ്പള്ളി കല്ലുംപുറത്ത് കിഴക്കതിൽ നവാസ്
കല്ലുകടവ് ജംഗ്ഷനിൽ കപ്പലണ്ടി കച്ചവടം ആരംഭിച്ചത്.അന്ന് മുതൽ ഇങ്ങോട്ട് നവാസ് ഇക്ക കല്ലുകടവിന്റെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.നിഷ്ക്കളങ്കതയും സൗമ്യതയുമായിരുന്നു ആരെയും ആകർച്ചിരുന്നത്.

കരുനാഗപ്പള്ളി മാർക്കറ്റിൽ നിന്നും പച്ച കപ്പലണ്ടി വാങ്ങി വീട്ടിലെത്തിച്ച് ഉപ്പിട്ട് കുതിർത്ത് വച്ച ശേഷം പകൽ 3 മുതൽ രാത്രി 9 വരെ കല്ലുകടവിലെ ഉന്തു വണ്ടിയിൽ വറുത്ത് വിൽക്കുന്നതായിരുന്നു പതിവ്.കാശ് കൊടുത്ത് വാങ്ങുന്ന കപ്പലണ്ടിക്ക് പുറമേ കൈക്കുമ്പിളിലും ഒരു പിടി കപ്പലണ്ടി വാരിക്കൊടുക്കുന്നതായിരുന്നു നവാസ് ഇക്കയുടെ പ്രത്യേകത.ഇക്കയുടെ കപ്പലണ്ടിയുടെ ചൂടും രുചിയും അറിയാത്ത തെക്കൻ മൈനാഗപ്പള്ളിക്കാർ വിരളമാണ്.കപ്പലണ്ടി കച്ചവടത്തിനൊപ്പം വീട്ടിൽ ആട് കൃഷിയും നടത്തിയിരുന്നു.നവാസ് ഇക്കയുടെ ആകസ്മിക വേര്പാട് കല്ലുകടവിനെ ദുഃഖത്തിലാഴ്ത്തി.ലൈലാ ബീവിയാണ് ഭാര്യ.

Advertisement