ഇന്ന് സാഹിത്യകാരന്‍റെ പ്രതികരണങ്ങള്‍ പക്ഷപാതപരം, എന്‍കെ പ്രേമചന്ദ്രന്‍

തേവാടി നാരായണകുറുപ്പ് അവാര്‍ഡ് കവി ചവറ കെ എസ് പിള്ളക്ക് സമ്മാനിച്ചു

കൊല്ലം . പ്രതികരണമാണ് സാഹിത്യകാരന്റെ മൗലിക ശക്തി യെങ്കിലും ഇന്നു പ്രതികരണങ്ങൾ സങ്കുചിതവും പക്ഷപാതപ രവുമാകുന്നതായി എൻ.കെ.പ്രേ മചന്ദ്രൻ എംപി. തേവാടി നാരായണക്കുറുപ്പ് അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പക്ഷപാതപരമായ പ്രതികരണങ്ങളിലൂടെ സത്യവും യാഥാർഥ്യങ്ങളും പലപ്പോഴും വിസ്മൃതിയിലാകുന്നു. പലതലങ്ങളിലും തേവാടി ടി.കെ. നാരായണക്കുറുപ്പ് സാഹസികനും വ്യത്യസ്തനുമായ വിപ്ലവകാരിയായിരുന്നെന്നും
അദ്ദേഹം പറഞ്ഞു. കവി ചവറ കെ.എസ്.പിള്ളയ്ക്ക് പുരസ്കാരം സമ്മാനിച്ചു.

ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനായിരുന്നു. ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവും കവിയുമായ ശ്രീകുമാർ മുഖത്തല, ഡപ്യൂട്ടി മേയർ കൊല്ലം മധു, തപസ്യ കലാ സാംസ്കാരിക വേദി പ്രസി ഡന്റ് രാജൻ ബാബു, കെ. ചന്ദ്രദാസ്, പി.കെ.പിള്ള, രാജൻ കൈലാസ് തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി കവിയരങ്ങും നടത്തി.

Advertisement