കരുനാഗപ്പള്ളിതാലൂക്ക് ആശുപത്രി: ലേസർ മെഷൻ ഉദ്ഘാടനം 20ന്

കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ സി ആർ മഹേഷ്‌ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നേത്ര വിഭാഗത്തിൽ ലേസർ മെഷീൻ സ്ഥാപിച്ചു.
ലേസർ സാങ്കേതിക വിദ്യയിലെ നൂതന മാർഗങ്ങൾ നേത്ര രോഗ ചികിത്സക്കായി സാധിക്കുന്നു നേത്ര ശസ്ത്ര ക്രിയ്ക്ക് ശേഷം ലെൻസ്‌ ക്യാപ്സുളിന്റെ തകരാർ മൂലമുള്ള കാഴ്ച കുറവ് എൻ ഡി വൈ എ ജി ലേസർ ചികിത്സയിലുടെ പരിഹരിക്കുവാൻ ഇത് സഹായമാകും. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികളിലും മാത്രമുള്ള ചികിത്സ രീതിയാണ് ആദ്യമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നത്. സി ആർ മഹേഷ്‌ എം എൽ എ യുടെ 2022-23
വർഷ ആസ്തി വികസന ഫണ്ടിൽ നിന്ന് 10.7ലക്ഷം രൂപ യാണ് ഇതിനായി വിനിയോഗിച്ചത്. ലേസർ ചികിത്സ യുടെ ഉൽഘാടനം ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 11മണിക്ക് സി ആർ മഹേഷ്‌ എം എൽ എ നിർവഹിക്കുന്നു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിന റിപ്പോർട്ട്‌ അവതരിപ്പിക്കും, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും.

Advertisement