മാളിയേക്കൽ റെയിൽവേ മേൽപ്പാലം നിർമാണംപുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ സി ആർ മഹേഷ് എംഎൽഎയും , കളക്ടർ ദേവി ദാസനും സ്ഥലം സന്ദർശിച്ചു. 2024 മാർച്ചിൽ റെയിൽവേ മേൽ പാലത്തിന്റെ എല്ലാ നിർമ്മാണ പ്രവർത്തികളും പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്ന് എംഎൽഎയോടും ജില്ലാ കളക്ടറോടും റെയിൽ അധികാരികൾ അറിയിച്ചു. മാളിയേക്കൽ റെയിൽവേ മേൽപ്പാലം 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലും ആണ് വിഭാവനം ചെയ്തിരിക്കുന്നത്. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനങ്ങളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും, രണ്ട് അബട്ട് മന്റും ആണ് ഉള്ളത്.എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ ബി ഡി സി കെ ആണ് നിർമ്മിച്ചിട്ടുള്ളത് സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർമ്മിക്കുന്നത് ഇവിടെ സൂപ്പർ സ്ട്രക്ചർ പ്രവർത്തികൾ പുരോഗമിക്കുകയാണ്. റെയിൽവേ അഡ്ജസ്റ്റ് സ്പാൻ ഒഴികെ എല്ലാ ഗാർഡറുകളുടെയും,ഡക്ക് സ്ലാബ്ന്റെയും പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്. റെയിൽവേ നിർദ്ദേശപ്രകാരം നിർത്തിവച്ചിരുന്ന സൈഡ് വാളിന്റെയും,അഡ്ജസന്റ് സ്പാനിന്റെയും പ്രവർത്തികൾ പുനരാരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങളിൽ ഒന്നാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആയാണ് നിർമ്മിച്ചിരിക്കുന്നത്.കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ പ്രതിനിധികളും പങ്കെടുത്തു.

Advertisement