കാരാളിമുക്കിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;രക്ഷപ്പെട്ടത് കാറിന്റെ ബോണറ്റിൽ ചാടികയറിയതിനാൽ, വിഡിയോ

Advertisement

ശാസ്താംകോട്ട . കാരാളിമുക്കിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഭരണിക്കാവ് സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കടിക്കാനായി
നായ്ക്കൾ പിന്നാലെ ഓടിയെത്തിയപ്പോൾ പകച്ചു പോയെങ്കിലും സംയമനം വീണ്ടെടുത്ത് അടുത്തായി കിടന്ന
കാറിന്റെ ബോണറ്റിൽ ചാടികയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.

കാറിന് മുകളിലേക്ക് ചാടികയറിയ വലിയ ശബ്ദം കേട്ടാണ് നായ്ക്കൾ പിൻ തിരിഞ്ഞത്.കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം.സ്വകാര്യ സ്ഥാപന ഉടമയായ ഭരണിക്കാവ് സ്വദേശി അഷ്‌കര്‍ ബദറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.സ്ഥാപനത്തിലെ
ആവശ്യത്തിനായി പോയ സമയത്താണ് സംഭവം നടന്നത്.അതിനിടെ
കാരാളിമുക്കിലടക്കം തെരുവ് നായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.

Advertisement