കെ എസ് എം ഡി ബി കോളേജില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ശാസ്താംകോട്ട. കെ എസ് എം ഡി ബി കോളേജിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഗോപിക യോഗ പരിശീലന ക്ലാസ് നൽകി. നൂറിലധികം എൻസിസി കേഡറ്റുകൾ പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. ടി. മധു ബറ്റാലിയൻ ഹാവിൽ ദാർ ജയകുമാർ ജൂനിയർ ഓഫീസർ കൃഷ്ണനുണ്ണി തുടങ്ങിയവർ പങ്കെടുത്തു

Advertisement