ഇളമ്പള്ളൂർ ക്ഷേത്രഉത്സവം, നാളെ ഗതാഗത നിയന്ത്രണം

കുണ്ടറ : ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ സമാപന ദിവസമായ നാളെ(തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 3 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കിഴക്കേ കല്ലട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേരയത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുളവന – കുണ്ടറ പള്ളിമുക്ക് വഴി പോകേണ്ടതും കൊട്ടാരക്കര ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് മറ്റും പോകേണ്ട വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മോയ്തീൻമുക്ക് കണ്ണനല്ലൂർ വഴി കൊല്ലത്തേക്ക് പോകേണ്ടതും അഞ്ചാലുംമൂട് ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങൾ സ്റ്റാർച്ച് മുക്കിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കേരളപുരം-പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷൻ ഭാഗത്തേക്കും കൊല്ലം ഭാഗത്തുനിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങൾ കേരളപുരം-പെരുമ്പുഴ റോഡ് വഴി കുണ്ടറ ആശുപത്രി ജംഗ്ഷൻ ഭാഗത്തേക്കും അഞ്ചാലുംമൂട് ഭാഗത്തു നിന്നും ഭരണിക്കാവിന് പോകുന്ന വാഹനങ്ങൾ നാന്തിരിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷൻ- കച്ചേരിമുക്ക് വഴി പോകേണ്ടതാണ് . കുണ്ടറ മുക്കട ജംഗ്ഷൻ മുതൽ ഇളമ്പള്ളൂർ ഗുരുദേവ ആഡിറ്റോറിയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് അനുവദനീയമല്ല

Advertisement