പെരുമ്പാമ്പിനെ പിടികൂടി

Advertisement

പുനലൂർ : പുനലൂർ കോമളംകുന്ന് പി എൻ എസ് നഗറിനു സമീപത്തുനിന്നും ഏകദേശം ഏഴു കിലോയും ,എട്ടടിയോളം നീളം വരുന്ന പെരുമ്പാമ്പിനെ പിടികൂടി . ഞാനയറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം . പ്രദേശത്തെ പുരയിടത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട് നീക്കം ചെയ്യുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കാണുന്നത് . തുടർന്ന് പ്രദേശവാസികളെ വിവരം ധരിപ്പിക്കുകയും , വാർഡ് കൗൺസിലർ മുഘേന ഫോറെസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയുമായിരുന്നു . പിടികൂടിയ പാമ്പിനെ ചാക്കിലാക്കി അഞ്ചൽ ഫോറെസ്റ് ഓഫീസിലെ റാപ്പിഡ് റെസ്‌ക്യു ടീമിന് കൈമാറുകയും ചെയ്തു .

Advertisement