നീതിബോധം പുലരണം എന്നാഗ്രഹിക്കുന്ന വ്യക്തികൾ നീതിന്യായ മേഖലയിലേക്ക് കടന്നു വരണം- സി ആർ മഹേഷ്‌ എംഎൽഎ

കരുനാഗപ്പള്ളി. രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന അധികാര രാഷ്ട്രീയം സർവർത്രികമാകുന്ന സാഹചര്യത്തിൽ നീതിബോധം പുലരണം എന്നാഗ്രഹിക്കുന്ന വ്യക്തികൾ സുപ്രധാന നീതിന്യായ പദവികളിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്ന് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് അഭിപ്രായപ്പെട്ടു

മാനവ സംസ്കൃതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി യിൽ പബ്ലിക് പ്രോസീക്യൂട്ടറായി നിയമത്തിനായി അഡ്വക്കേറ്റ് രാജ് മോഹനനെ ആദരിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു.

ചെറുപ്പകാലം മുതൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയും സാമൂഹിക രംഗത്തും നിറസാന്നിധ്യമായിരുന്ന രാജ് മോഹന്റെ പുതിയ സ്ഥാനലബ്ധി നീതി ആഗ്രഹിക്കുന്ന സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവ സംസ്കൃതി കരുനാഗപ്പള്ളി താലൂക്ക് ചെയർമാൻ ഷിബു.എസ്.തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ഇന്ദ്രൻ നിയാസ് ഇബ്രാഹിം, ബിനോയി കല്പകം, മനേഷ്, മായാ മലുമേൽ, സത്യദേവൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement