കരുനാഗപ്പള്ളി ടൗണിനെ ദുർഗന്ധപൂരിതമാക്കി കോഴി വേസ്റ്റ് നിറച്ച വാഹനം

കരുനാഗപ്പള്ളി: ടൗണിനെ ദുർഗന്ധപൂരിതമാക്കി കോഴി വേസ്റ്റ് നിറച്ച വാഹനം ‘ ‘കരുനാഗപ്പള്ളി ടൗണിൽ ലാലാജി ജംഗ്ഷന് സമീപം( ചുങ്കത്ത് ഗോൾഡിന് മുൻവശം) ദേശീയപാതയിലാണ് സംഭവം.

കൊല്ലത്ത് നിന്ന് കോഴി വേസ്റ്റ് നിnച്ച പിക് – അപ്പ് വാഹനം എറണാകുളത്തേക്ക് പോകുന്ന വഴിയിലാണ് ടയർ പഞ്ചറായതിനെ തുടർന്നാണ് ഹൈവേ സൈഡിൽ ഇന്ന് പുലർച്ചയോടെ ഒതുക്കിയത്.അഴുകിയ കോഴി അവശിഷ്ടങ്ങളിൽ നിന്നും ഒലിച്ചിnങ്ങിയ ദ്രാവകത്തിൽ നിന്നുള്ള ഗന്ധം ദുസഹമായ തോടെയാണ് യാത്രക്കാരുടെയും സമീപ വ്യാപാരികളുടെയും ശ്രദ്ധയിൽ പെട്ടത്.തുടർന്ന് കരുനാഗപ്പള്ളി നഗരസഭാ അധികൃതരെയും ‘ പോലീസിനെയും അറിയിച്ചതോടെ ശുചീകരണ നടപടികൾ ആരംഭിച്ചു. പോലീസിൻ്റെ അന്വേഷണത്തോടെ വാഹന ഉടമയെ കണ്ടെത്തുകയും പഞ്ചർ ഒട്ടിച്ച് വാഹനം നീക്കം ചെയ്യുകയും ചെയ്തു.

Advertisement