ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

കേരളത്തിലെ പ്രമുഖ ഗജവീരന്‍മാരുള്‍പ്പെടെ എഴുപത്തഞ്ചില്‍പ്പരം ആനകള്‍ അണിനിരക്കുന്ന ഗജമേള 22ന്

ആനയടി:ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.തന്ത്രിമാരായ കീഴ്ത്താമരശ്ശേരി ജാതവേദര് കേശവര് ഭട്ടതിരിപ്പാട്, രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി ഋഷികേശ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.നൂറുകണക്കിന് ഭക്ത ജനങ്ങൾ കൊടിയേറ്റിന് സാക്ഷ്യം വഹിക്കാനെത്തി.ശനിയാഴ്ച രാവിലെ ഏഴിന് ശ്രീഭൂതബലി, വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ നരസിംഹ ജ്യോതി പുരസ്കാരം സി.ആർ മഹേഷ് എംഎൽഎ ചലചിത്ര താരം ഉണ്ണി മുകുന്ദന് സമ്മാനിക്കും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.45ന് നൃത്തകലാഞ്ജലി, 9.30ന് നാടകം. 21ന് രാവിലെ 8.30 മുതൽ നേർച്ച ആന എഴുന്നള്ളത്ത്,11.30ന് ആനയൂട്ട്. 22ന് വൈകിട്ട് മൂന്നിന് ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ചയും,അഞ്ചിന് ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള.

കേരളത്തിലെ പ്രമുഖരായ മുപ്പതില്‍പ്പരം ഗജവീരന്‍മാരുള്‍പ്പെടെ എഴുപത്തഞ്ചില്‍പ്പരം ആനകള്‍ അണിനിരക്കും. തുടർന്ന് 5.30ന് കിഴക്കൂട്ട് അനിയൻമാരാരുടെ പാണ്ടിമേളം. 7.30ന് തൃക്കൊടിയിറക്ക്, 7.45 ന് ആറാട്ട് എഴുന്നള്ളത്ത്, 9.45ന് ആറാട്ടു വരവ്, പത്തിന് ഗുരുവായൂർ ജയപ്രകാശിൻ്റെ പഞ്ചാരിമേളം,രാത്രി ഒന്നിന് നാടകം.

Advertisement