ശാസ്താംകോട്ട ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ മോഷണ ശ്രമം,ദൃശ്യം

ശാസ്താംകോട്ട.ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ മോഷണ ശ്രമം. ഊട്ടുപുരയില്‍ നിന്നും വലിയ വാര്‍പ്പ് കടത്താനാണ് ശ്രമം നടന്നത്. ഇന്നലെ രാത്രി 11മണിയോടെ ശബ്ദം കേട്ട് വാച്ചര്‍ ക്ഷേത്രത്തില്‍ നിന്നും അകലെയായുള്ള ഊട്ടുപുരയിലെത്തിയപ്പോളാണ് കവര്‍ച്ചാ ശ്രമം കണ്ടത്. ആളെത്തുന്നത് കണ്ട് മോഷ്ടാക്കള്‍ കടന്നു. വലിയ ഭാരമുള്ള ഓടിന്റെ വാര്‍പ്പ് സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നും കടത്താനായി വാതില്‍ വരെ എത്തിച്ചിരുന്നു. എന്നാല്‍ വാതില്‍ കടക്കണമെങ്കില്‍ ഉയര്‍ത്തി നീക്കണം. ഇതിനുള്ള ശ്രമത്തിലാണ് ശബ്ദം പുറത്തു കേട്ടത്. പൂട്ടുതകര്‍ത്തായിരുന്നു കവര്‍ച്ചാ ശ്രമം. ഷട്ടര്‍ ഉയര്‍ത്തിയ നിലയിലായിരുന്നു. ഷട്ടറിന് പൂട്ടുണ്ടായിരുന്നില്ല.

https://videopress.com/v/oP4ZXqLm?resizeToParent=true&cover=true&preloadContent=metadata&useAverageColor=true


ക്ഷേത്ര മുതല്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ദേവ്‌സ്വം അശ്രദ്ധ കാട്ടുന്നവെന്ന പരാതി നേരത്തേയുണ്ട്. ക്ഷേത്രത്തിന് ഉള്ളില്‍ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള എടുപ്പു കുതിരച്ചട്ടം കാണാതെപോയ ചരിത്രമുണ്ട്. ഇത് മുന്‍കാലത്ത് ചില കമ്മിറ്റിഭാരവാഹികള്‍ തന്നെ ചെയ്തതായതിനാല്‍ കേസ് ഒതുങ്ങി. കൊടിമരം സ്വര്‍ണം പൂശിയത് ക്‌ളാവുപിടിച്ചത് ഏറെവിവാദവും ഒച്ചപ്പാടുമായിരുന്നു.
ഇപ്പോള്‍ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന് സമാനമായ ഒരു മോഷണം ക്ഷേത്രത്തിന് ചേര്‍ന്ന ഗവ.ഹൈസ്‌കൂളിലും ഒന്നര വര്‍ഷംമുമ്പ് നടന്നിരുന്നു. സ്‌കൂളിലെ ഭക്ഷണം തയ്യാറാക്കുന്ന വലിയ വാര്‍പ്പ് ആണ് കടത്തിയത്. പൂട്ടിയ മതില്‍ക്കെട്ടില്‍നിന്നും എട്ടുപേര്‍ പിടിക്കേണ്ട വാര്‍പ്പ് കടത്തിയത് എങ്ങനെഎന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നു.

ക്ഷേത്രോപദേശക സമിതി പ്രസിഡന്‍ര് ആര്‍ രാജേന്ദ്രന്‍പിള്ളയും മറ്റ് ഭാരവാഹികളും പൊലീസും സ്ഥലത്തെത്തി. എസ്‌ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement