ഭിന്ന ശേഷി വിഷയം: സർക്കാർ ഉത്തരവിറക്കി പ്രതിസന്ധി പരിഹരിക്കണം.. മാനേജേഴ്സ് അസോസിയേഷൻ

കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയും അദ്ധ്യാപക ക്ഷാമവും സൃഷ്ടിക്കുന്ന ഭിന്നശേഷി വിഷയം പരിഹരിക്കുവാൻ അടിയന്തിരമായി സർക്കാർ ഉത്തരവിറക്കണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ
നടന്ന ജില്ലാ മാനേജേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് സ്കൂളുകളിൽ വാർഷിക പരീക്ഷ അടുക്കാറായിട്ടും അദ്ധ്യാപക നിയമനത്തിന് നടപടിയില്ലെന്നും പഠിപ്പിക്കുന്ന 15000 ത്തോളം അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കുന്നുമില്ല. അടിയന്തിരമായി ഉത്തരവിറക്കി വിഷയം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പ്രകാശ് കുമാർ, അബ്ദുൾ ഷെരീഫ്, റെക്സ് വെളിയം, ലക്ഷ്മി കൃഷ്ണ, ഭാരവാഹികളായ ടി.സി.എസ്.മണി,സിറിൾ എസ്.മാത്യു, ജി.മനോഹരൻ, എ.എൽ. ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

Advertisement