ടാർ മിക്സിങ്ങ് പ്ലാന്റിനെതിരെ സമരം ശക്തമാക്കുമെന്ന് സമരസമിതി

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട കടപ്പാകുഴിയിലെ ടാർ മിക്സിങ് പ്ലാന്റിനെതിരെ ഒരു മാസക്കാലമായി നടന്നു വരുന്ന ജനകീയ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വില്ലേജ്,താലൂക്ക്,
കളക്ട്രേറ്റുകളിലേക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ ജനപ്രതിനിതികൾ അടക്കമുള്ളവർ താലൂക്ക് ആഫീസ് ഉപരോധിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ മുന്നറിയിപ്പ് നൽകി.വരുന്ന 14 ദിവസത്തെ സത്യാഗ്രഹ സമരം പഞ്ചായത്തിലെ 14വാർഡ് തല കുടുംബശ്രീ എഡിഎസ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തുന്നതിന്റെ ഭാഗമായി ഒന്നാം വാർഡ് എഡിഎസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഡിഎസ് അംഗം വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.റജില,എൻ.ശിവാനന്ദൻ ,സമരസമിതി കൺവീനർ സുരേഷ് ചന്ദ്രൻ,രക്ഷാധികാരി ഗോപാലകൃഷ്ണപിള്ള,തടത്തിൽ സലിം,എഡിഎസ് പ്രസിഡന്റ് അമ്പിളി,സി.എസ്.രതീശൻ,കെ.എസ് ഷിബുലാൽ,ജി.വിജയൻ,ജി.റഫേൽ, വിജയലക്ഷ്മി,ഇ.റജില,സലീല കുമാരി ,റസീല,അഛൻ കുഞ്ഞ്,
കൊച്ച് മണി തുടങ്ങിയവർ പ്രസംഗിച്ചു.സമാപന സമ്മേളം ബ്ലോക്ക് പഞ്ചായത്ത് അംഗം
വി.രതീഷ് ഉദ്ഘാടനം ചെയ്തു.

Advertisement