കല്ലടയുടെ അക്ഷരമുത്തശ്ശിക്ക് നൂറ് വയസ്

കിഴക്കേക്കല്ലട. നാടിന്‍റെ അക്ഷരമുത്തശ്ശിക്ക് നൂറ് വയസ്.ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പി.എം.എൻ.എം.യു പി എസ്.കല്ലടയാർ അതിർത്തി പങ്കിടുന്ന കല്ലടയിൽ ഒരു യു.പി സ്ക്കൂൾ എന്ന സ്വപ്നം 1923 ൽ ആണ് സഫലമായത്. ആറ്റുപുറത്ത് ഗോപാലപിള്ളയാണ് ശ്രീ ചിത്തിരവിലാസം അപ്പർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ ഈ സ്ക്കൂൾ ആരംഭിച്ചത്.5 വിദ്യാർത്ഥികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

1977 ൽ മഠത്തിൽ ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള മാനേജ് മെൻ്റ് സ്ക്കൂളിൻ്റെ ഭരണസാരഥ്യം ഏറ്റെടുത്തതോടെ സ്ക്കൂളിൻ്റെ പേര് പുതുമന മാധവൻ നായർ മെമ്മോറിയൽ യുപി.സ്ക്കൂൾ എന്ന് മാറ്റപ്പെട്ടു.ചലച്ചിത്ര താരം ഗിന്നസ് പക്രു ഉൾപ്പെടെ നിരവധി മഹാരഥൻമാർക്ക് അക്ഷരവെളിച്ചമേകിയ സ്ക്കൂൾ ശതാബ്ദി ആഘോഷത്തിൽ നാടിൻ്റെ അഭിമാനമാകുകയാണ്.

ആഘോഷങ്ങളുടെ മുന്നോടിയായി സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം രൂപീകരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്യാം ദേവ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഉമാദേവി, സ്ക്കൂൾ ഹെഡ്മിസ്ട്രസ് സൂസൻ കോശി,KPSPM VHSS പ്രിൻസിപ്പാൾ മഹേഷൻ, ഹെഡ്മിസ്ട്രസ് ബീന.ബി.കെ, അയ്യപ്പൻ പിള്ള, സജി ലാൽ, സുനിൽ, ഷിബു വടക്കടത്ത്, അരുൺ കല്ലട എന്നിവർ സംസാരിച്ചു.

Advertisement