പ്രണയിച്ച് പീഡനം,പ്രതി കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയില്‍

കരുനാഗപ്പള്ളി.വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവില്‍ രാജീവ് നിവാസില്‍ സജീവിനെയാണ് (35) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമൂഹ മാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് പ്രതി വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്നാണ് യുവതി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് ഇന്‍സ്പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സുജാതന്‍പിള്ള, ശ്രീകുമാര്‍, എ.എസ്.ഐ ഷാജിമോന്‍, സി.പി.ഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement