മുതിർന്ന മാധ്യമ പ്രവർത്തകൻ ആനാട് ശശിയെ ആദരിച്ചു

നെടുമങ്ങാട്:
ഭാരത് സേവക് സമാജ് ദേശീയ അവാർഡിന് അർഹനായ നെടുമങ്ങാട് മലയാള മനോരമ സീനിയർ ലേഖകൻ ആനാട് ശശിയെ ഐഎൻഎൽ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ജില്ലാ സെക്രട്ടറി സലിം
മെമെന്റോനൽകിയും , ഐ എൻ എൽ നെടുമങ്ങാട് നിയോജകമണ്ഡലം ആക്ടിംഗ് പ്രസിഡൻറ് കെ.വിജയകുമാർ പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്.
ഐ എൻ എൽ സംസ്ഥാന കൗൺസിൽ അംഗം പുലിപ്പാറ യൂസഫ്. നിയോജകമണ്ഡലം ഭാരവാഹികളായ അബൂബക്കർ.എം. | എ.എം.അബ്ദുറഹീം. എ.മുഹമ്മദ്. ദാവൂദ്.പി.കെ. സജി ഗോപി.ജി.ജില്ലാ കൗൺസിൽ അംഗം അനസ് മൂഴിയിൽ. മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻറ് മുഹമ്മദ് അനസ് ‘കെ .വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നെടുമങ്ങാട് തെക്കുംകര എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കരയോഗം പ്രസിഡന്റ് കെ.എസ്.ശ്രീകുമാർ മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisement