മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹൈസ്കൂളിൽ
ലഹരിക്കെതിരെ ഒരു ഗോൾ

Advertisement

മൈനാഗപ്പള്ളി :ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം നിറച്ചു കൊണ്ട് മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ഒരു ഗോൾ എന്ന കാമ്പയിൻ സംഘടിപ്പിച്ചു.
ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ ശ അനീഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എസ്.സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്രിൻസിപ്പാൾ സി.എസ് ലത,മാനേജ്മെൻ്റ് പ്രതിനിധി ആനിസ് സെയ്ഫ്,എബി പാപ്പച്ചൻ, ജിഷ്ണു.വി.ഗോപാൽ,എ.കെ കലീം എന്നിവർ സംസാരിച്ചു.പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയിച്ച ടീമിന് ട്രോഫിയും ക്യാഷ് അവാർഡും ഹെഡ്മാസ്റ്റർ എസ്.സഞ്ജീവ് കുമാർ വിതരണം ചെയ്തു.

Advertisement