പതിനഞ്ചാം വിവാഹവാര്‍ഷികത്തില്‍ നടന്‍ നരേന്‍റെ വീട്ടില്‍ വലിയ വിശേഷവുമായി ഒരു കുഞ്ഞതിഥി

നടന്‍ നരേന്‍ ഒരു വീട്ടുവിശേഷവുമായാണ് ഇന്‍സ്റ്റാഗ്രാമിലെത്തിയത്, തനിക്കും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞതിഥിയുടെ കൈമാത്രമുള്ള ചിത്രം പങ്കുവെച്ച് തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍ , ഷറഫുദ്ദീന്‍, സംവൃത സുനില്‍ , കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.

കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാര്‍ത്ത 15-ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു നരേന്‍ ആരാധകരെ അറിയിച്ചത് എന്നതും വിശേഷമാണ്. ഇവര്‍ക്ക് പതിനാല് വയസുളള തന്മയ എന്നൊരു മകള്‍ കൂടിയുണ്ട്. മകളുണ്ടായി ഏറെ കാത്തിരുന്ന ശേഷമാണ് മറ്റൊരു അതിഥി എത്തുന്നത്.

Advertisement