കൊല്ലം തിരുമംഗലം ദേശീയപാതയിൽ ലോറികള്‍ കൂട്ടിയിടിച്ചു റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു

തെന്മല. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ലോറികള്‍ കൂട്ടിയിടിച്ചു റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു.

അപകടങ്ങള്‍ നിരന്തരമുണ്ടാകുന്ന പുളിയറക്കും എസ് വളവിനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്.

തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ലോറികള്‍ 100 അടി താഴ്ചയിലുള്ള റെയിൽവേ പാളത്തിലേക്ക് പതിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൻറെ ഡ്രൈവർമാരെ തെന്മല പോലീസ് എത്തി ആര്യങ്കാവിൽ പ്രാഥമിക ചികിത്സ നൽകി തമിഴ്നാട് ആശുപത്രിയിലേക്ക് മാറ്റി.ഡ്രൈവറന്മാരുടെ നില ഗുരുതരമാണ്.റെയിൽവേ ട്രാക്കിൽ നിന്നും വാഹനം നീക്കുന്ന നടപടി തുടരുന്നു

Advertisement