മനുഷ്യ ജീവന് ഭീഷണി, ടാർ മിക്സിങ് പ്ലാന്റിനെതിരെ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി

പടിഞ്ഞാറെ കല്ലട:കടപ്പാക്കുഴിയിൽ ആരംഭിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം പാസാക്കി.മനുഷ്യ ജീവന് ഭീഷണിയാകുന്ന ടാർ യൂണിറ്റ് തുടങ്ങുന്നത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്.ജനവാസമേഖലയിൽ മെറ്റൽ ക്രഷറിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന പ്ലാന്റ് വലിയ പാരിസ്ഥിതിക- മാനുഷിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.

പ്ലാന്റിന്റെ പ്രവർത്തനം തടയണമെന്ന പഞ്ചായത്തിന്റെ പ്രമേയം പ്രസിഡന്റ് ഡോ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മിന് കൈമാറി.ജില്ലാ കളകറുടെ ചേമ്പറിൽ ഇതിനായി പ്രത്യേക യോഗം എല്ലാവരെയും ചേർത്ത് വിളിക്കുമെന്നന് എഡിഎം ഉറപ്പ് നൽകി.

Advertisement