കോടിയേരിയെ അപമാനിച്ച് പോരുവഴിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫേസ് ബുക് പോസ്റ്റ് സിപിഎം പരാതി നല്‍കി

ശാസ്താംകോട്ട.അന്തരിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫേസ് ബുക് പോസ്റ്റ്. സിപിഎം പരാതി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരനായ പോരുവഴി സ്വദേശി സന്തോഷ് എന്നയാളിന്റെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി പൊലീസിന് പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റുകള്‍. മറ്റ് ചില പോസ്റ്റുകളില്‍ ഇയാള്‍ സോണിയാ ഗാന്ധിയേയും അപമാനിച്ചിട്ടുണ്ട്.

Advertisement