ശൂരനാട് വടക്ക് സുന്ദരിബാറില്‍ നിന്നും 10 ലീറ്റർ വാറ്റ് ചാരായവുമായി അമ്മയും മകളും മകനും അറസ്റ്റിൽ

ശാസ്താംകോട്ട :ശൂരനാട് വടക്ക് 10 ലീറ്റർ വാറ്റ് ചാരായവുമായി അമ്മയും മകളും മകനും അറസ്റ്റിൽ.ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസിൽ ബിന്ദു ജനാർദ്ദനൻ (45), മകൾ അമ്മു (25),മകൻ അപ്പു (23) എന്നിവരാണ് പിടിയിലായത്.ഏറെ നാളായി ഇവർ ചാരായം വാറ്റി വില്ലന നടത്തി വരികയായിരുന്നു.നേരത്തേ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. കുന്നത്തൂർ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ചാരായവുമായി അമ്മയും മക്കളും അറസ്റ്റിലായത്.

ശൂരനാട്ടെ സുന്ദരി ബാറിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ പ്രതികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പിടിയിലായ ജനാര്‍ദ്ദനന്‍, വിനോദ്,വിജില്‍

ശൂരനാട് : ശൂരനാട് വടക്ക് ഇടപ്പനയത്ത് ചാരായം വാറ്റി വിൽപ്പന നടത്തിയത് അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതികളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.പാറക്കടവ് അമ്മുനിവാസിൽ ജനാർദ്ദനൻ (60),പാറക്കടവ് വിജിൽ ഭവനത്തിൽ വിജിൽ (20),വിജിൽ ഭവനത്തിൽ വിനോദ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
10 ലിറ്റർ വാറ്റ് ചാരായവുമായി പിടികൂടിയ ഒന്നാം പ്രതി ബിന്ദുവിന്റ
ഭർത്താവും ബന്ധുക്കളുമാണ് പ്രതികൾ. ‘സുന്ദരിബാർ’ എന്നാണ് ഇവരുടെ വീടിനെ നാട്ടിൽ അറിയപ്പെട്ടിരുന്നത്.ഇന്ന് (ചൊവ്വ) രാവിലെ ശൂരനാട് അമ്മച്ചിമുക്കിലുള്ള വീട്ടിൽ അനധികൃതമായി ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെത്തുടന്ന് പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെയാണ് പ്രതികൾ ആക്രമിച്ചത്.എക്സൈസ് ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തിയത്. എക്സൈസ് സംഘം എത്തിയ ഡിപ്പാർട്ട്മെന്റ് വാഹനത്തിനും പ്രതികൾ നാശനഷ്ട്ടം ഉണ്ടാക്കി. ശൂരനാട് എസ്.ഐ രാജൻ ബാബു, എസ്.ഐ ചന്ദ്രമോൻ,എ.എസ്.ഐ ജഗജീവൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇടപ്പനയത്ത് അമ്മയും മകളും മകനും ചേർന്ന് കാലങ്ങളായി വാറ്റും വില്പനയും നടത്തി വന്നത് രാഷ്ട്രീയ സ്വാധീനത്താലെന്ന് സൂചന. അമ്മു എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും
എഐവൈഎഫ് ശൂരനാട് മണ്ഡലം നേതാവുമാണ്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ചാരായം വാറ്റും വില്പനയും നടത്തി വന്നിരുന്നത് എന്ന് ആക്ഷേപമുണ്ട്. ശൂരനാട് ഇടപ്പനയത്തെ ഇവരുടെ വീടിനെ ‘സുന്ദരി ബാർ’ എന്ന
പേരിലാണ് അറിയപ്പെട്ടിരുന്നത്.ഈ വീട്ടിൽ നിന്നും ഏത് സമയവും വാറ്റ് ചാരായം സുലഭമായി ലഭിക്കുമായിരുന്നു. ബിന്ദുവിന്റെ ഭർത്താവ് ജനാർദ്ദനനും മകൻ അച്ചുവും ദൂരെ സ്ഥലങ്ങളിൽ കച്ചവടക്കാർക്ക് ചാരായം എത്തിക്കുന്ന ജോലിയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ റെയ്ഡിന് എത്തിയ വനിതാ എക്സൈസ്
ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും എക്സൈസ് വാഹനം തകർക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷ് അറിയിച്ചു.
പാർട്ടിയിൽ നിന്നും പുറത്താക്കി

ശാസ്താംകോട്ട : പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ അമ്മു.ബി.ജനാർദ്ദനനെ പാർട്ടി അംഗത്വത്തിൽ നിന്നും പാർട്ടിയുടെ ബഹുജന സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിൽ.ജി. ശൂരനാട് അറിയിച്ചു.

Advertisement