ഭർത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് വിമർശനം

ബം​ഗളുരു: ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വച്ച്‌ പൂജിക്കുന്ന നടി പ്രണിതയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി.

പ്രണിത തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന് എന്ന ചടങ്ങിലെ ചിത്രമാണിത്. കർണാടക, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആചാരമാണിത്.

ആധുനിക സമൂഹം സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുന്നവരാണെന്നും അതിനെ പിറകോട്ട് വലിക്കരുതെന്നും വിമർശകർ കുറിച്ചു. എന്നാൽ പ്രണിത അവരുടെ ഭർത്താവിനെ സ്നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്നും നടിയെ അനുകൂലിക്കുന്നവർ പറയുന്നു.

Advertisement