റബ്ബര്‍ ഷീറ്റ് മോഷണം മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

പൂയപ്പള്ളി: റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുറം സുധീര്‍ മന്‍സിലില്‍ നാദിര്‍ഷ (19), മുട്ടറ അഖില്‍ ഭവനില്‍ അഖില്‍ (20), കരീപ്ര ലതാ ഭവനില്‍ ആകാശ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓടനാവട്ടം, ചെറുകോണത്ത് ലക്ഷ്മിവിലാസത്തില്‍ മുരളീധരന്‍ പിള്ളയുടെ വീട്ടിലെ കളീലില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ഷീറ്റുകളാണ് മോഷ്ടിച്ചത്. പൂയപ്പള്ളി എസ്‌ഐ അഭിലാഷ് എ.ആര്‍, എഎസ്‌ഐ ബിജു, സിപിഒ ജിതിന്‍പോള്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement