ഒന്നര വയസ്സുകാരിയുടെ കൈയിലെ മുഴയില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഒന്നര വയസ്സുകാരിയുടെ കൈയില്‍ നിന്നും ജീവനുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സര്‍ജനായ ഡോ. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്. കൈയ്യില്‍ ചെറിയ മുഴയുമായി എത്തിയ കുട്ടിയെ വിശദമായി പരിശോധിച്ചപ്പോഴാണ് വിരയെ കണ്ടെത്താനായത്.

ഡൈറോ ഫിലാരിയായിസ് ഇനത്തില്‍പ്പെട്ട ഇരയ്ക്ക് 35 മതല്‍ 40 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അറിയിച്ചു. മൃഗങ്ങളില്‍ നിന്നും കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ ഇത്തരത്തിലുള്ള വിരകള്‍ എത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Advertisement