തിരുവനന്തപുരം: കൈയ്യിൽ കാശില്ലാത്തത് കൊണ്ട് നമ്മൾ പല യാത്രകളും മാറ്റിവെയ്ക്കാറുണ്ട്.
കാശ്മീർ വരെ പോയാൽ പതിനായിരങ്ങൾ ചിലവാകുമെന്ന പേരിൽ ആരും പോകാറേയില്ല
എന്നാൽ അധികം പണം
ചിലവാക്കാതെ കശ്മീരിൽ പോയിട്ട് വരാം..
ടെയിൻ യാത്രയെ ഇഷ്ടപ്പെട്ട്,
ട്രെയിനിൽ ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും കണ്ട്, വിവിധ ഭാഷകൾ, വിധിധ ആളുകൾ, വിവിധ വേഷവിധാനങ്ങൾ ആസ്വദിച്ച് ഇന്ത്യയെ തൊട്ടറിഞ്ഞ് ഒരു യാത്ര.

കന്യാകുമാരിയില്‍ നിന്ന രണ്ട് മണിയോടെ പുറപ്പെടുന്ന ജമ്മു താവി എക്‌സ്പ്രസ് മൂന്നാം നാള്‍ ഉച്ചയ്ക്ക് ഒന്ന് പത്തോടെ ജമ്മുകശ്മീരില്‍ എത്തിച്ചേരും. കേരളത്തിലെ പ്രധാന സ്റ്റേഷുകളില്‍ എല്ലാം ജമ്മു താവി എക്‌സ്പ്രസ് നിര്‍ത്തും. നിങ്ങളുടെ ഏറ്റവും അടുത്ത സ്‌റ്റേഷനില്‍ നിന്ന് നിങ്ങള്‍ക്ക് യാത്ര ആരംഭിക്കാം. രണ്ടോ മൂന്നോ ദിവസമോ ഒരാഴ്ചയോ ജമ്മുകശ്മീരില്‍ തങ്ങി അവിടുത്തെ കാഴ്ചകള്‍ ആസ്വദിച്ച് ഇതേ ട്രെയിനിന് നിങ്ങള്‍ക്ക് മടങ്ങാം. ഹിമസാഗര്‍ എക്‌സ്്പ്രസിലും നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകും.കടപ്പാട്. FB