കൊച്ചി: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത കോടതിയിൽ രഹസ്യ മൊഴി നൽകി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ക്രൈം നന്ദകുമാറിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, ക്രൈം നന്ദകുമാർ, പി സി ജോർജ് എന്നിവരാണ് ഗൂഢാലോചനക്ക് പിന്നിലെന്നും സരിത പറഞ്ഞു.

ഗൂഢാലോചനക്കായി തന്നേയും നന്ദകുമാറിന്റെ ഓഫീസിലേക്ക് പി സി ജോർജ് വളിച്ചിരുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫിസിൽ കാണാമെന്ന് പറഞ്ഞതിനാൽ താൻ പോയില്ല. കാരണം നന്ദകുമാറിന്റെ മുൻകാല വാർത്തകളുടേയും മറ്റും അഭിപ്രായത്തിലാണ് പോകാതിരുന്നത്. പി സി ജോർജിന് പിന്നിൽ നീലതിമിംഗങ്ങളുണ്ട്. ഇത് പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തേണ്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

ഗൂഢാലോചന സംബന്ധിച്ച്‌ തനിക്ക് വ്യക്തതയുള്ള കാര്യങ്ങൾ രഹസ്യമൊഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സരിത പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകളും കോടതിക്ക്ന ൽകിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽവരെ ശാഖയുള്ള ഒരു ടീമാണ് സ്വർണക്കടത്തിന് പിന്നിലെന്ന് സരിത പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്.