സ്വര്‍ണ്ണക്കടത്ത് – ഡോളര്‍ക്കടത്ത് കേസുകളില്‍ കടുത്ത നടപടിയുമായി കസ്റ്റംസ്

കൊച്ചി . സ്വര്‍ണ്ണക്കടത്ത് – ഡോളര്‍ക്കടത്ത് കേസുകളില്‍ കടുത്ത നടപടിയുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍, യുഎഇ നയതന്ത്ര പ്രതിനിധികള്‍, സ്വപ്ന സുരേഷ് തുടങ്ങി 44 പ്രതികള്‍ പിഴയടയ്ക്കാ ഉത്തരവിട്ടു. രണ്ട് കേസുകളിലും കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഡോളര്‍കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ മുന്‍ ജീവനക്കാരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒരുകോടി മുപ്പത് ലക്ഷം രൂപ പിഴയടയ്ക്കണം. എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് പിഴ 65ലക്ഷം രൂപ വീതവും യൂണിടാക് എംഡി സന്തോഷ്‌ ഈപ്പന് ഒരുകോടി രൂപയുമാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍
ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണം. യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
44 പ്രതികൾ ഉള്ള കേസില്‍ ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്.

സ്വര്‍ണ്ണക്കടത്ത് – ഡോളര്‍ കേസുകളില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറാണ് ഉത്തരവ് ഇറക്കിയത്.

Advertisement