പെൺകുട്ടിയെ സുഹൃത്ത് വെട്ടി; നില ഗുരുതരം; പ്രതി റഫ്‌നാസ് കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ സുഹൃത്ത് വെട്ടി. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. പേരോട് തട്ടിൽ അലിയുടെ മകൾക്കാണ് വെട്ടേറ്റത്.

കല്ലാച്ചിയിലുള്ള യുവാവാണ് ആക്രമിച്ചത്. പ്രതി റഫ്‌നാസ് കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നാദാപുരം എംഇടി കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ നാദാപുരം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement