കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ

പി.ജി., എം.ടെക്. അഡ്മിഷന്‍ – ജൂണ്‍ 10 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 – 23 വര്‍ഷത്തെ പി.ജി., എം.ടെക്. അഡ്മിഷന് വേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി (www. admissions.keralauniversity.ac.in) അപേക്ഷിക്കാനുളള അവസാന തീയതി ജൂണ്‍ 10 വരെ നീട്ടിയിരിക്കുന്നു.



പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ.ഇക്കണോമിക്‌സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍, 2021 നവംബറില്‍ നാലാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (മേഴ്‌സിചാന്‍സ് – 2010,2011,2012 അഡ്മിഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.


വൈവ വോസി

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍) പരീക്ഷയുടെ വൈവ വോസി ജൂണ്‍ 8, 9, 10 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ വോസി ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ റെഗുലര്‍ ബി.ടെക്. (2013 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന നാല്, ആറ് സെമസ്റ്റര്‍ പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016, 2015, 2014 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 10 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 15 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ.(ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 10 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 13 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

Advertisement