പരിസ്ഥിതിലോലമേഖല കേരളത്തെ കുഴപ്പത്തിലാക്കുന്നത് എങ്ങനെ

ഡോ.സൈനുദ്ദീന്‍പട്ടാഴി

നത്തിൻ്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി ചില സംസ്ഥാനങ്ങൾക്ക് മാത്രം പ്രായോഗികമാക്കാനാവൂ:പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതി ലോല പ്രദേശം’ രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതി ലോല പ്രദേശം നിർണയിക്കാനുള്ള നിർദേശം 2011 ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നല്കിയത്.

ഒരോ സംസ്ഥാനത്തെയും വനത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലകളായി നിശ്ചയിക്കേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഭൂവിസ്ത്യതി , ജനസംഖ്യാ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം’ കേരളം ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞ സംസ്ഥാനമാണ്

‘ നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ത്യയിൽ മധ്യപ്രദേശ്, ഉത്തര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ പ്രയോഗികമാക്കാൻ സാധിക്കുകയുള്ളു. കേരളത്തിൽ പറമ്പിക്കുളം , ഇരവികുളം , സൈലൻറ് വാലി എന്നിവിടങ്ങളിൽ മാത്രമേ നടപ്പിലാക്കുവാൻ സാധ്യമാകുകയുള്ളു. കേരളത്തിൽ 18 വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളും ഉണ്ട്.. ഓരോന്നിന്റെയും പ്രത്യേകതകൾ പഠിച്ച് പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുകയും അവിടെ ക്വാറി പ്രവർത്തനങ്ങളും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നിർത്തലാക്കണം’

നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളത്തിൽ മുന്നര ലക്ഷം ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശങ്ങൾ ആക്കേണ്ടി വരും . അങ്ങനെ വന്നാൽ വയനാട്, തെന്മല, കുമിളി തുടങ്ങിയ പ്രദേശങ്ങളെ സാരമായി ബാധിക്കും. വയനാട്ടിൽ പൂജ്യം പരിസ്ഥിതി ലോല പ്രദേശമാക്കാനേ നിലവിൽ സാധിക്കു.

(കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ ,പ്രസിഡൻറ് ആണ് ലേഖകന്‍)

Advertisement