കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 20/05/22

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ.(332) (2010, 2011 & 2012 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി മെയ് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം അണ്ടര്‍ സി.ബി.സി.എസ്.എസ്. ഗ്രൂപ്പ് 2 (യ) നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി മെയ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.


കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് കക (മേഴ്‌സിചാന്‍സ് – 2008 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും മെയ് 27 ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മെയ് 31 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014, 2015 & 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മെയ് 31 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്‌സി.. ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്. ഡബ്യൂ./എം.എം.സി.ജെ. (മേഴ്‌സിചാന്‍സ് – 2010 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ), മെയ് 2022 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 7 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 10 വരെയും 400 പിഴയോടെ. ജൂണ്‍ 14 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ

കേരളസര്‍വകലാശാല 2022 ജൂണ്‍ 8 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (2019 – 20 ബാച്ച്), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ എന്നീ പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 26 വരെയും 150 രൂപ പിഴയോടെ മെയ് 30 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Advertisement