സ്‌കൂൾ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന് പ്രത്യേക ക്യാമ്പുകൾ

മലപ്പുറം: സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകൾ മെയ് 25, 28 തീയതികളിൽ നടത്തുമെന്ന് നിലമ്പൂർ ജോയിന്റ് ആർ.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂർ താലൂക്കിലെ എല്ലാ സ്‌കൂൾ ബസുകളും ആവശ്യമായ റിപ്പയറുകൾ തീർത്തു പരിശോധനയ്ക്കായി കരിമ്പുഴ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണമെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസായി ബന്ധപ്പെടണം. ഫോൺ: 04931 226008, 9605501505, e mail kl71.mvd@kerala.gov.in).

Advertisement